വൈദികന്റെ വസ്ത്രമണിഞ്ഞ് പളളിയിൽ കയറി മോഷണം; അറസ്റ്റ്

കൊച്ചി : വൈദികന്റെ വേഷമണിഞ്ഞ് പള്ളിയിൽ കയറി മോഷണം നടത്തിയ അടിമാലി സ്വദേശി അറസ്റ്റിൽ. അടിമാലി സ്വദേശി പത്മനാഭൻ ആണ് അറസ്റ്റിലായത്. മലയിടംതുരുത്ത് സെയ്ൻറ് മേരീസ് യാക്കോബായ പള്ളിയിലാണ് മോഷണം നടന്നത്.

പള്ളിമുറിയിൽ കയറിയ പ്രതി അവിടെ സൂക്ഷിച്ചിരുന്ന 40,000 രൂപ മോഷ്ടിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പത്മനാഭൻ. ഇതേ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പള്ളിയിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞത്.

മലയിടംതുരുത്തിനു സമീപമുള്ള ബാവപടിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചാണ് പല മോഷണങ്ങളും നടത്തി വന്നത്. ഏപ്രിൽ അഞ്ചിന് വൈകീട്ടാണ് മോഷണം നടന്നത്. പള്ളിയുടെ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതി രാത്രി ഒരു മണിക്ക് പള്ളിയിൽ കയറി മോഷണം നടത്തി. വൈദികന്റെ കറുത്ത് വസ്ത്രം ധരിച്ചായിരുന്നു മോഷണം. തുടർന്ന് വസ്ത്രം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *