കപ്പത്തോട്ടത്തിൽ നിന്നു കരച്ചിൽ; നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കവിയൂർ പഴംപള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ച 6 മണിക്കാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ആൾത്താമസമില്ലാത്ത പുരയിടത്തിൽ കണ്ടെത്തിയത്.

കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്. ‌പൊക്കിൾകൊടി പോലും മുറിച്ചു മാറ്റത്ത നിലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.തലയിലും ദേഹത്തുമെല്ലാം ചെളി പറ്റിയ നിലയിലായിരുന്നു. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രസവിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കാം എന്നാണ് പ്രാഥമിക നി​ഗമനം. ആരാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *