ലസിതയെ അപമാനിച്ച തിരികിട സാബു ബിഗ്‌ ബോസില്‍;അറസ്‌റ്റിന്‌ സാധ്യത

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ്‌ബോസ് പരിപാടി ഏഷ്യാനെറ്റില്‍ ഗംഭിരമായി പോയികൊണ്ടിരിക്കുമ്പോൾ തിരികിട സാബു ബിഗ്‌ ബോസില്‍ ചേക്കേറിയത് പരിപാടിക്ക് ഒരു കല്ലുകടിയായി മാറുന്നു.ബിജെപി നേതാവ് ലസിത പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ പൊലീസ് അനേഷിക്കുന്ന ആളാണ്‌ സാബു.എന്നാൽ സാബു ബിഗ്‌ബോസ് പരിപാടി ഒരു ഒളിത്താവളമാക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ.സാബു ചെയ്തതിന് സമാനമായ അധിക്ഷേപം നേരിട്ട അധ്യാപിക ദീപാ നിശാന്തിന്റെയും സിനിമ നിരൂപക അപര്‍ണ പ്രശാന്തിനിയുടെയും പരാതി പൊലീസ് സ്വീകരിക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലസിത നല്‍കി പരാതിയില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണ് ഉണ്ടായത്. സാബു ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതിഷേധവുമായി ലസിത രംഗത്ത് വന്നിട്ടുണ്ട്.നേരത്തെ തന്റെ ഫെയ്‌സ്ബുക്ക് അകൗണ്ടിലൂടെയാണ് സാബു ലസിതിക്കെതിരെ അസഭ്യവര്‍ഷം നടത്തിയത്. ഇതിനെതിരെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ സ്ത്രീകളടക്കമുളള മിക്കവരോടും സമാനരീതിയിലാണ് സാബു പ്രതികരിച്ചത്.കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.അനേഷിച്ചു കണ്ടെത്തിയില്ല എന്ന പോലീസിന്റെ തണുപ്പൻ പ്രതികരണത്തിന് സാബുവിന്റെ ബിഗ്‌ബോസ്പ്രവേശനം ഒരു അടിയാണ്.ഇതുകൊണ്ടുതന്നെ പോലീസുകാരുടെ ഇടയിൽ സമ്മർദ്ദം കൂടുകയാണ് സാബുവിന്റെ അറസ്റ്റിന്‌.

Leave a Reply

Your email address will not be published. Required fields are marked *