ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം; ഫോട്ടോ പുറത്ത് വിട്ട് റെയിൽവേ പോലീസ്

കാസർകോട്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ആണ് സംഭവം. മദ്ധ്യവയസ്‌കനാണ് ലൈംഗികാതിക്രമം നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഇയാൾ തലശ്ശേരിയിൽ നിന്നാണ് ട്രെയിനിൽ കയറിയതെന്നാണ് വിവരം. നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.

വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർകോട് റെയിൽവേ പോലീസ് കേസെടുത്തു. ആദ്യം മോശമായി പെരുമാറിയപ്പോൾ താക്കീത് നൽകിയിരുന്നെന്നും സീറ്റിൽ ഇരുന്നിട്ടും മോശമായി പെരുമാറുകയായിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു. പ്രതിക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പെൺകുട്ടി കൈമാറിയ ഫോട്ടോ പുറത്തുവിട്ടത്. ഇയാളെ കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് റെയിൽവേ പോലീസ് എസ്.ഐ എം. രാജ്കുമാർ അഭ്യർത്ഥിച്ചു.

ഏതാനും ദിവസം മുമ്പ് കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെതിരെ നെടുമ്പാശേരി പോലീസ് ആണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *