കഴിഞ്ഞ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉള്ള യുവതാരം ജിഷ്ണു ബാലകൃഷ്ണന്‍ ക്ലബ് വിടാന്‍ ഒരുങ്ങുന്നു. മധ്യനിരക്കാരനായ ജിഷ്ണുവിനെ വിങ്ങ് ബാക്കായും കളിക്കാന്‍ മിടുക്കനാണ്. കേരള ബ്ലാസ്റ്റേഴ്‌സില്‍ അവസരം കുറഞ്ഞതാണ് താരത്തെ മറ്റൊരു ക്ലബ് നോക്കാന്‍ പ്രേരിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ റിസേര്‍വ് ടീമിനൊപ്പം ആയിരുന്നു ജിഷ്ണു കളിച്ചത്.

താരം കേരളത്തിലെ തന്നെ ക്ലബായ ഗോകുലം കേരള എഫ് സിയിലേക്കാകും എത്തുക. ഇതു സംബന്ധിച്ച് താരവും ക്ലബുകളുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തില്‍ ആണെന്നാണ് വിവരങ്ങള്‍. ജിഷ്ണുവിന്റെ പഴയ ക്ലബ് കൂടിയാണ് ഗോകുലം എഫ് സി.

ഗോകുലം എഫ് സിയില്‍ നിന്നുമായിരുന്നു ജിഷ്ണു ബാലകൃഷ്ണന്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ഗോകുലം എഫ് സിയുടെ തുടക്കം മുതല്‍ ക്ലബിനൊപ്പം ജിഷ്ണു ഉണ്ടായിരുന്നു. ഗോകുലത്തിനായി 201617 സീസണില്‍ മികച്ച പ്രകടനമാണ് ജിഷ്ണു ബാലകൃഷ്ണന്‍ കാഴ്ചവെച്ചത്. ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും കേരള പ്രീമിയര്‍ ലീഗിലും ഗോകുലത്തിനായി ആ സീസണില്‍ ജിഷ്ണു ഇറങ്ങിയിരുന്നു.

ജിഷ്ണുവിന്റെ ഗോകുലത്തിലേക്കുള്ള വരവിന്റെ അന്തിമമായ തീരുമാനം അടുത്ത് തന്നെ ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *