പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ്(64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ്(50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി(67) എന്നിവരും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ(54) എന്നയാളുമാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് നാല് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ വിദ്യാർത്ഥികൾ തങ്ങൾ നേരിട്ട ദുരനുഭവം തുറന്ന് പറയുകയായിരുന്നു. അദ്ധ്യാപകരും ഐസിഡിഎസ് കൗൺസിലറും ചേർന്നാണ് പോലീസിനെ ഇക്കാര്യങ്ങൾ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *