വയോധികയുടെ നാലരപ്പവന്റെ മാല മോഷ്ടിച്ചു; ഹോം നഴ്സ് അറസ്റ്റിൽ

കോട്ടയം : വയോധികയുടെ മാല മോഷ്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ വയക്കര പാടിയോട്ടുചാല് ഭാഗത്ത് കണ്ണംപ്ലാക്കൽ വീട്ടിൽ ജോജോ സെബാസ്റ്റ്യൻ (36) എന്നയാളെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പിറയാർ തീർഥം പ്രസ് ഭാഗത്തുള്ള വയോധിക ദമ്പതികൾ മാത്രം താമസിച്ചിരുന്ന വീട്ടിൽ ഒരാഴ്ചക്കാലമായി ഹോംനഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇവിടുത്തെ വയോധികയുടെ നാലര പവന്റെ സ്വർണമാലയാണു മോഷ്ടിച്ചത്.

പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് മോഷ്ടിച്ചതെന്ന് മനസ്സിലാവുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസിൽ പരാതിപ്പെട്ടതറിഞ്ഞ് ഇയാൾ മാല വീടിന് സമീപം പറമ്പിൽ ഉപേക്ഷിച്ചു. അന്വേഷണത്തിനിടെ പൊലീസ് മാല കണ്ടെടുത്തു. കിടങ്ങൂർ സ്റ്റേഷൻ എസ്ഐ കുര്യൻ മാത്യു, എഎസ്ഐ മഹേഷ് കൃഷ്ണൻ, സിപിഒമാരായ ആരണ്യ മോഹൻ, ഗ്രിഗോറിയാസ് ജോസഫ്, സന്തോഷ് കെ.എസ്, പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *