പാലക്കാട്: 62 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതിയാണെന്നു പൊലീസ്. സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പാണിവർ. പൊലീസിന്റെ വാഹന പരിശോധനക്കിടെ തൃശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീന (31), സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കൽ വീട്ടിൽ മുഹമ്മദ് റയീസ് (31) എന്നിവരാണ് പിടിയിലായത്.

തിരുവമ്പാടി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ ഹണി ട്രാപ് കേസിലും പ്രതിയാണ് ഷമീന. മുഹമ്മദ് റയീസ് ഐ.ടി ജീവനക്കാരനാണ്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി ഇവർ എത്തിയ ആഡംബര വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ റിസോർട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാധ്യമങ്ങളിലെ ചില താരങ്ങളും പങ്കെടുത്ത റിസോർട്ടിലെ പാർട്ടിയിലേക്കാണ് ഇവർ ലഹരിമരുന്ന് കൊണ്ടുപോയതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *