സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു; വരൻ ശ്രേയസ് മോഹൻ

തിരുവനന്തപുരം : നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് വരൻ. തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് വിവാഹ നിശ്ചയം നടന്നത്.ബിസിനസുകാരനാണ് ശ്രേയസ്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ്.

വിവാഹം അടുത്ത വർഷം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. വിവാഹം റിസപ്ഷൻ ജനുവരി 20 നായിരിക്കുമെന്നാണ് വിവരം. തിരുവന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ചാകും മറ്റ് പരിപാടികൾ നടക്കുക.ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്. യുബിസി സൗഡർ സ്‌കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.

കഴിഞ്ഞ മാസം സുരേഷ് ഗോപി കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഭാര്യ രാധിക മക്കളായ ഗോകുൽ, മാധവ്, മകൾ ഭാഗ്യ എന്നിവർക്കൊപ്പമാണ് സുരേഷ് ഗോപി മൂകാംബികയിൽ എത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *