കോഴിക്കോട്ട് വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

താമരശേരി: കോഴിക്കോട് താമരശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആദി (13), മുഹമ്മദ് ആഷിർ (7) എന്നിവരാണ് വെള്ളക്കെട്ടിൽ വീണു മരിച്ചത്. ട്യൂഷനു പോകുന്ന വീടിനു സമീപത്ത് കക്കൂസ് നിർമാണത്തിനു വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടികൾ വീണത്.

ഇതിൽ വെള്ളം കെട്ടി നിൽക്കുകയായിരുന്നു. ട്യൂഷനു പോയ കുട്ടികൾ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെള്ളക്കെട്ടിൽ ഇരുവരെയും കണ്ടെത്തിയത്. കുഴിയുടെ കരയിൽ ചെരിപ്പും പുസ്തകവും കണ്ടതിനെ തുടർന്ന് തിരയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *