വിഷക്കായ കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

ഹരിപ്പാട് (ആലപ്പുഴ): വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ കുട്ടി കായ കഴിച്ച വിവരം പറഞ്ഞിരുന്നില്ല.

ആശുപത്രിയിൽ ചികിത്സ നൽകി വീട്ടിൽ അയച്ചു. അടുത്ത ദിവസം സ്ഥിതി മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ചാണ് കുട്ടി വിഷക്കായ കഴിച്ച വിവരം പറഞ്ഞത്. തുടർന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആയാപറമ്പ് എൻഎസ്എസ് എച്ച്. എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *