ആലുവയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അതിഥിത്തൊഴിലാളിക്കായി  തിരച്ചിൽ

കൊച്ചി∙ അതിഥിത്തൊഴിലാളിയുടെ ആറു വയസ്സുകാരിയായ മകളെ മറ്റൊരു അതിഥിത്തൊഴിലാളി തട്ടിക്കൊണ്ടുപോയി. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ അതിഥിത്തൊഴിലാളിയായ അസഫാക്ക് ആലം ആണ്‌ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച പകൽ മൂന്നു മണിയോടെയാണ് സംഭവം.

അസംകാരനായ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. നന്നായി മലയാളം സംസാരിക്കും. ധാരാളം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.

Leave a Reply

Your email address will not be published. Required fields are marked *