എംവി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ് കയറി

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിക്കുന്ന വേദിയിൽ പാമ്പ്. കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസിൽ സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണ് പാമ്പിനെ കണ്ടത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി.

അപ്പോഴും ഗോവിന്ദൻ സംസാരിക്കുകയായിരുന്നു. പാമ്പ് അതിന്റെ പാട്ടിന് പൊയ്‌ക്കോളും, എല്ലാവരും ഇരിക്കൂ എന്ന് ഗോവിന്ദൻ പറഞ്ഞു. ”പാമ്പുകൾക്കെല്ലാം ഇഷ്ടമുള്ള സ്ഥലമാണിത്. അത് വന്നില്ലങ്കിലാണ് അതിശയം. അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടങ്ങൾ വരുമ്പോൾ പാമ്പെല്ലാം പൊയ്ക്കോളും’ എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഏറെ നേരം പരിഭ്രാന്തി പരത്തിയ പാമ്പ് പോയപ്പോഴാണ് രംഗം ശാന്തമായത്. ചേരയാണ് വേദിയിൽ എത്തിയത് എന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *