നടന്‍ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി:  സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് സിനിമകളിലും സീരിയലുകളിലുമായി മുന്നോറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. മലയാളത്തിൽ ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തു. 1977ൽ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. തമിഴ് സിനിമയിലും സജീവമായിരുന്നു.

മകൾ ധന്യയ്‌ക്കൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു താമസം. തിരുവനന്തപുരം സ്വദേശിയാണ്. കരൾ രോഗ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ട് 3.30ഓടെയാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *