പെൺസുഹൃത്തിനെ ഹോട്ടലിൽ മദ്യം നൽകി ബോധരഹിതയാക്കി; മാല മോഷ്ടിച്ച് കടന്നയാൾ അറസ്റ്റിൽ

മാഹി: വടകര സ്വദേശിനിയായ പെൺസുഹൃത്തിനെ ഹോട്ടൽ റൂമിൽ വിളിച്ചുവരുത്തി സ്വർണമാല മോഷ്ടിച്ചയാൾ പിടിയിൽ. വയനാട് മീനങ്ങാടി സ്വദേശി മിർഷാദ് (44) ആണ് അറസ്റ്റിലായത്. മാഹി പൊലീസാണ് ഇയാളെ പിടികൂടിയത്. സിഐ. ബി.എം. മനോജ്, എസ്ഐ പി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

മധ്യവയസ്കയായ പെൺസുഹൃത്തിനെ മാഹിയിലെ ലോ‍ഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി മാല മോഷണം നടത്തിയത്. മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു മോഷണം. തുടർന്ന് ഇവരുടെ കഴുത്തിൽ കിടന്ന മൂന്നു പവനോളം തൂക്കം വരുന്ന സ്വർണമാലയുമായി ഇയാൾ മുങ്ങുകയായിരുന്നു. ഈ മാല പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ 1,19,000 രൂപയ്ക്ക് വിറ്റതായി പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *