തിരുവനന്തപുരം: തന്റെ പ്രിയപ്പെട്ട ടീം അര്‍ജന്റീന ഫ്രാന്‍സുമായുള്ള മത്സരത്തില്‍ തോല്‍ക്കാനുണ്ടായ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐഎം വിജയന്‍. തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കളി കാണാന്‍ ഇരുന്നപ്പോള്‍ മെസ്സിയും സംഘവും ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ ഗ്രീസ്മാന്റെ ഗോളിന് ഫ്രാന്‍സ് മുന്നിലെത്തിയപ്പോള്‍ നിരാശനായി.

ഡിഫന്‍ഡര്‍ തന്റെ ബൂട്ടിലേക്ക് വന്ന ക്രോസ് കറക്ടായി ക്ലിയര്‍ ചെയ്യുന്നതിന് പകരം ഹീല്‍ കൊണ്ട് തട്ടാന്‍ നോക്കിയതാണ് ഭയങ്കര പ്രശ്‌നമായത്. യുവതാരം കൈലിയന്‍ എംബാപ്പെയുടെ വേഗത്തിന് മുന്നിലാണ് അര്‍ജന്റീന തോറ്റത്. വിജയന്‍ വ്യക്തമാക്കി.

’43 എന്നത് ഭയങ്കര സ്‌കോര്‍ ആയിപ്പോയി. ഇത്രയും പ്രതീക്ഷിച്ചില്ല. ലീഡ് കിട്ടിയപ്പോഴാണ് അര്‍ജന്റീന മോശമായി കളിച്ചത്. അല്ലെങ്കില്‍ ആ സമനില ഗോളൊന്നും ഒരിക്കലും മേടിക്കാന്‍ പാടില്ലാത്തതാണ്. പിന്നീട് മനോഹരമായി കളി പുറത്തെടുത്ത ഫ്രാന്‍സിന് മുന്നില്‍ അര്‍ജന്റീനയ്ക്ക് ഒന്നും ചെയ്യാനായില്ലെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *