മധുരം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. രുചികരമായ റവ ലഡ്ഡു തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം…

ആവശ്യമുള്ള സാധനങ്ങള്‍
റവ 1/2 കപ്പ്
തേങ്ങ 1/2 കപ്പ്
പഞ്ചസാര ഒരു കപ്പ്
ഏലക്ക 3 എണ്ണം പൊടിച്ചത്
നെയ്യ് 3 ടേബിള്‍സ്പൂണ്‍
ഉണക്കമുന്തിരി അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം

റവയും തേങ്ങയും പ്രത്യേകമായി വറുക്കുക. അതിനു ശേഷം കുറച്ച് വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് കുറേശ്ശെയായി വറുത്ത റവയും തേങ്ങയും ചേര്‍ത്തിളക്കാം. ശേഷം ഏലക്ക പൊടിച്ചത് ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കുക. വെള്ളം വറ്റിയതിന് ശേഷം അടുപ്പില്‍നിന്നിറക്കി നല്ല ചൂട് മാറിയ ശേഷം ചെറുചൂടോടെ കൈയില്‍ നെയ്യ് തടവി, ചെറുനാരങ്ങ വലിപ്പത്തില്‍ ഉരുളകള്‍ ഉരുട്ടി എടുക്കുക. ഓരോ ലഡുവിനും മുകളിലായി ഉണക്കമുന്തിരി വെച്ച് അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *