കോഴിക്കോട്: മലപ്പുറവും കോഴിക്കോടും നിപ്പാ രഹിത ജില്ലകളായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ പ്രഖ്യാപിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.

നിപ്പാ രോഗികളെ ചികിത്സിച്ചവര്‍ക്കുള്ള ആദരവും ചടങ്ങില്‍ വിതരണം ചെയ്തു. നിപ്പാ രോഗിയെ ചികിത്സിക്കുന്നതിനിടെ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കുള്ള ആദരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി. നിപ്പാ നിയന്ത്രണവിധേയമാക്കുന്നതിന് പ്രവര്‍ത്തിച്ചവര്‍ക്കുള്ള സര്‍ക്കാരിന്റെ ആദരവും ചടങ്ങില്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *