തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന്‍ രംഗത്ത്.

നടിമാര്‍ സ്വീകരിച്ച നടപടി ധീരമാണെന്നും കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയില്‍ നിന്ന് ചിലര്‍ വിളിക്കാറുണ്ടെന്നും സംഘടനയില്‍ നിന്ന് 5000 രൂപ പെന്‍ഷന്‍ ലഭിക്കാറുമുണ്ടെന്നും ടി.പി മാധവന്‍ വ്യക്തമാക്കി.

1975 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു ടി.പി മാധവന്‍. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനിലാണ് താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *