മാത്യു കുഴല്‍നാടന്റെ ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്:  പൊലീസ് കേസെടുത്തു

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പോത്താനിക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

മാത്യു കുഴല്‍നാടന്റെ സ്വത്തു സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യയുടേയും കുട്ടിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടക്കുന്നുണ്ട്. തെറ്റായ വിവരങ്ങളും ചേര്‍ത്താണ് പ്രചാരണം. ഇതിനെതിരെ മാത്യു കുഴല്‍നാടനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സജീര്‍ എന്നയാളുടെ പേജിലൂടെയാണ് അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിച്ചതെന്ന് പൊലീസ് കണ്ടെത്തി. അപകീര്‍ത്തികരമായ പ്രചാരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *