ണ്ണാർക്കാട് 3 സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു; അപകടം പിതാവിന്റെ കൺമുന്നിൽ

മണ്ണാർക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്. സഹോദരിമാരിൽ ഒരാൾ കുളത്തിൽ തെന്നി വീണപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കവേയായിരുന്നു അപകടമെന്നാണ് സൂചനകൾ.

മൂവരും പിതാവിനൊപ്പം തുണി അലക്കുന്നതിനായും കുളിക്കുന്നതിനായും പോയതായിരുന്നു. പിതാവ് തുണി അലക്കുന്നതിനിടെയായിരുന്നു അപകടം. അപകടം കണ്ട് സ്തംബ്ധനായി പോകുകയായിരുന്നു പിതാവ്. ഇതുവഴി പോയ അതിഥിത്തൊഴിലാളികൾ നാട്ടുകാരെ വിവരം അറിയിച്ചത് അനുസരിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ മൂവരേയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണത്തിന് വിരുന്നിന് എത്തിയതായിരുന്നു സഹോദരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *