ജയിലര്‍ വിജയത്തിന്റെ ലാഭവിഹിതം രജനിക്കും; ചെക്ക് കൈമാറി കലാനിധി മാരന്‍

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് രജനികാന്ത് നായകനായ ജയിലര്‍. ചിത്രം 600 കോടി എങ്കിലും ആഗോള ബോക്‌സോഫീസില്‍ നേടും എന്നാണ് വിവരം. അതിനൊപ്പം ഇന്ത്യയില്‍ മാത്രം കളക്ഷന്‍ 300 കോടി കടന്നിരിക്കുകയാണ്. ഇപ്പോഴിതാ, രജനികാന്തിന് നേരത്തെ നല്‍കിയ ശമ്പളത്തിന് പുറമേ ലാഭവിഹിതം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേര്‍സ്.
സണ്‍ പിക്‌ചേര്‍സ് മേധാവി കലാനിധി മാരന്‍ രജനിയുടെ ചെന്നൈയിലെ വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ആദരിച്ച് ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറിയത്. എന്നാല്‍ എത്രയാണ് ചെക്കിനെ തുക എന്ന് വ്യക്തമല്ല. എങ്കിലും തമിഴ് മാധ്യമങ്ങള്‍ 20 കോടിക്ക് അടുത്ത് പറയുന്നുണ്ട്.

അതേസമയം, ശമ്പളത്തിന് പുറമേ ഇത്തവണ ജയിലര്‍ ചെയ്യുമ്പോള്‍ പ്രൊഫിറ്റ് ഷെയറിംഗ് കരാറും രജനി സണ്‍ പിക്‌ചേര്‍സുമായി ഒപ്പിട്ടിരുന്നു എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *