കൊച്ചി: എറണാകുളം കുറുപ്പുംപടിയില്‍ യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തലയ്ക്ക് വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കുറുപ്പുംപടി സ്വദേശി അല്‍ക്കയെ ആലുവയിലെ സ്വകാര്യ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിച്ച ബേസില്‍ എന്നയാളെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് ഉച്ചക്ക് 12 മണിയോടെ ബേസില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം അവിടെ അല്‍ക്കയെ കൂടാതെ മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. കൈയില്‍ കരുതിയ വാക്കത്തിക്കൊണ്ട് ബേസില്‍ പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച മുത്തശ്ശന്‍ ഔസേപ്പിനും വെട്ടേറ്റിട്ടുണ്ട്.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ പൊലീസ് ഇരിങ്ങോലിലെ ബേസിലിന്റെ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ക്ക കോലഞ്ചേരിയിലെ നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *