ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം, കണ്ടെത്തിയത് പാടത്ത് നിന്നും രക്തത്തിൽ കുളിച്ച്

എറണാകുളം: ആലുവയിൽ വീണ്ടും പെൺകുട്ടി പീഡനത്തിന് ഇരയായി. വിവിധ ഭാഷാ തൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.  എട്ടുവയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.

മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പൊലീസ്.

രാത്രിയിൽ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്. ആലുവയിൽ വിവിധ ഭാഷാ തൊഴിലാളികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത് അടുത്തിടെയാണ്. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് സമാന സംഭവം ആവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *