ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ പാട്ടുകള്‍ നല്‍കാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതിനായി റെക്കോഡ് ബട്ടന് കീഴിലായി പുതിയ ‘മ്യൂസിക്’ ഐക്കണ്‍ നല്‍കിയിട്ടുണ്ട്. അതുവഴി ആവശ്യമായ പാട്ടുകള്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഇഷ്ടാനുസരണം പാട്ടുകളിലെ അനുയോജ്യമായ ഭാഗം മാത്രം തിരഞ്ഞെടുക്കാനും സാധിക്കും. ഇതിനായി റിവൈന്‍ഡ്, ഫോര്‍വേഡ് സൗകര്യവും നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാമിന്റെ 51ാം പതിപ്പിലാണ് സംഗീതം നല്‍കാനുളള പുതിയ ഫീച്ചര്‍ ലഭിക്കുക. എല്ലാ ദിവസവും പുതിയ പാട്ടുകള്‍ മ്യൂസിക് ലൈബ്രറിയില്‍ ചേര്‍ക്കപ്പെടും. സ്റ്റോറി വീഡിയോ എടുക്കുന്നതിന് മുമ്പ് പാട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഐഓഎസ് പതിപ്പില്‍ മാത്രമേ നിലവില്‍ ലഭ്യമാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *