അരുഷ: താന്‍സാനിയയില്‍ മബേയ പ്രവിശ്യയില്‍ മൂന്ന് ബസുകളും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ റോഡപകടത്തില്‍ 20 പേര്‍ മരിച്ചു. സംഭവത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികൃതര്‍ അറിയിച്ചു.

ബസിലുണ്ടായിരുന്ന യാത്രക്കാര്‍ അപകടസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടെന്നാണ് വിവരം. ആദ്യം മിനി ബസിലിടിച്ച ബസ് പിന്നാലെ എത്തിയ മറ്റ് രണ്ട് ബസുകളിലും കൂടി ഇടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *