തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനമാണ് ശക്തമായ മഴയ്ക്കു കാരണം.
മധ്യ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നു പ്രവചനമുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തുലാവര്‍ഷത്തിനു മുന്നോടിയായുള്ള മഴയാണ് ഇപ്പോള്‍ കിട്ടുന്നത്. അടുത്ത ആഴ്ചയോടെ തുലാ വര്‍ഷം തുടങ്ങിയേക്കും.

