പുല്ല് വെട്ടുന്നതിനിടെ കാലില്‍ മലമ്പാമ്പ് വരിഞ്ഞുമുറുക്കി; യുവാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: കങ്ങരപ്പടിയില്‍ പുല്ല് വെട്ടുന്നതിനിടെ തൊഴിലാളിയുടെ കാലില്‍ മലമ്പാമ്പ് ചുറ്റി വരിഞ്ഞ് പരിക്കേറ്റു. അളമ്പില്‍ വീട്ടില്‍ സന്തോഷിനാണ് മലമ്പാമ്പിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. പാമ്പ് വരിഞ്ഞു മുറിക്കിയതിനെ തുടര്‍ന്ന് സന്തോഷിന്റെ കാല്‍മുട്ടിനു താഴെയുള്ള എല്ലുകള്‍ ഒടിഞ്ഞു. മസിലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

വീടിനു സമീപത്തെ പുല്ല് വെട്ടുന്നതിനിടെ ആണ് സന്തോഷിന്റെ കാലില്‍ മലമ്പാമ്പ് ചുറ്റിയത്. കാലില്‍ ചുറ്റിയ മലമ്പാമ്പ് വരിഞ്ഞുമുറുക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മലമ്പാമ്പിനെ കാലില്‍നിന്നും നീക്കാനായത്.

പരിക്കേറ്റ സന്തോഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ സന്തോഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. തലനാരിഴക്കാണ് സന്തോഷ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *