ഹമാസിന് വീണ്ടും തിരിച്ചടി; ദേശീയ സുരക്ഷാ സേന തലവനെ വധിച്ച് ഇസ്രായേൽ

ടെല്‍ അവീവ്: ഹമാസിന്റെ ദേശീയ സുരക്ഷാ സേന തലവന്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വധിച്ച് ഇസ്രയേല്‍ . ഇസ്രയേല്‍ സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ജെഹാദ് മൈസന്‍ കൊല്ലപ്പെട്ടത്.

ഗാസയിലെ ഷെയ്ഖ് റദ്വാന്‍ പരിസരത്താണ് ആക്രമണമുണ്ടായത്. ഗാസ മുനമ്പിലെ പാലസ്തീന്‍ ദേശീയ സുരക്ഷാ സേനയുടെ കമാന്‍ഡറായിരുന്നു മേജര്‍ ജെഹാദ് മൈസന്‍. നേരത്തെയും ഹമാസിന്റെ കൊടും ഭീകരരെ ഇസ്രയേല്‍ സൈന്യം വധിച്ചിരുന്നു.

ഹാമാസിന്റെ നുഖ്ബ യൂണിറ്റിന്റെ കമാന്‍ഡര്‍ അല്‍-ഖേദ്ര, കമാന്‍ഡോ സേനയിലെ കമാന്‍ഡറെയും മിലിട്ടറി ഇന്റലിജന്‍സ് മേധാവിയെയും സേന വധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *