പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ പതിവാകുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ പോലീസ്

കൊച്ചി: എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസ്.

പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം.ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിക്ക് അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് പെരുമ്പാവൂരില്‍ നടത്താനാണ് തീരുമാനം.

അതിഥി തൊഴിലാളികള്‍ക്ക് ക്യാംപിന്റെ ഭാഗമായി വൈദ്യപരിശോധനയും ഏര്‍പ്പെടുത്തും. അടുത്തിടെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറല്‍ പൊലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല് കേസിലും പ്രതികള്‍ അതിഥി തൊഴിലാളികളായിരുന്നു.

ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *