നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ നടൻ അസഭ്യം പറഞ്ഞു.

ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ ബഹളം വെച്ചതിന് പൊലീസ് വിനായകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റിൽ എത്തിയ പൊലീസുകാരെയും നടൻ അസഭ്യം പറഞ്ഞിരുന്നു. നടൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *