തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണ് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയാണ്. ഗ്രാമിന് 5680 രൂപയുമാണ്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർദ്ധിച്ചത്. അന്താരാഷ്‌ട്ര വിപണിയിലുണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്തെ വിപണിയിലെ നിരക്കിലും പ്രകടമാകുന്നത്.
അതേസമയം, വെള്ളിയുടെ വിലയിൽ നേരിയ ഇടിവ് ഉണ്ടായി. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

