കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകും എഴുത്തുകാരനും, വാഗ്മിയുമായ ആർ ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെയായിരുന്നു അന്ത്യം. ആർഎസ്എസ് അഖിലഭാരതീയ ബൗധിക് പ്രമുഖ് ആയിരുന്നു. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകനാണ്.
രംഗ ഹരി എന്നാണ് പൂർണ്ണമായ പേര്. 1930 ൽ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ എറണാകുളം ജില്ലയിലാണ് ഹരിയുടെ ജനനം,അച്ഛൻ രംഗ ഷേണോയ് അമ്മ പത്മാവതി.

