‘കളമശ്ശേരിയില്‍ ബോംബു വെച്ചത് താന്‍’,  കൊച്ചി സ്വദേശി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി, ചോദ്യം ചെയ്യുന്നു

തൃശൂര്‍:  കളമശ്ശേരിയില്‍ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ തൃശൂരിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് രഹസ്യമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.  കീഴടങ്ങിയ ആള്‍ കൊച്ചി സ്വദേശിയാണ്.

അതേസമയം, കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തുന്ന സമയത്ത് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ചില സ്ഥലങ്ങളുടെ ചിത്രങ്ങളുള്‍പ്പെടുന്ന പേപ്പറുകള്‍ കണ്ടെത്തി.  ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കളമശ്ശേരി സ്‌ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയും എന്‍എസ്ജിയും സംഭവസ്ഥലത്ത് എത്തി.

Leave a Reply

Your email address will not be published. Required fields are marked *