തിരുവനന്തപുരം: മഹാരാജാസ് കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമെന്ന് ഡിജിപി ലോകനാഥ്‌ ബെഹ്റ. കൊലപാതകത്തിന്റെ സ്വഭാവം പ്രൊഫഷണല്‍ കൊലയാളികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. അതേ സമയം കൊലപാതകത്തിന് പിന്നിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച്‌ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യു കൊല്ലപ്പെട്ടത് ഒരു സാധാരണ വിദ്യര്‍ത്ഥി സംഘട്ടനത്തിന്റെ ഭാഗമായല്ല. കോളേജിന് പുറത്തു നിന്നെത്തിയവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. പിന്നില്‍ പരിശീലനം തേടിയ പ്രൊഫഷണല്‍ സംഘത്തിന്റെ സാന്നിധ്യമുണ്ടെന്നും കൊലപാതകത്തിന്റെ രീതി ഇത് വ്യക്തമാക്കുന്നുവെന്നും ഡിജിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *