സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. 45,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് ഇന്ന് 5,680 രൂപയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവിലയിൽ 640 രൂപയാണ് കുറവാണ് ഉണ്ടായത്. ഒക്ടോബർ 31ന് 400 രൂപയും നവംബർ ഒന്നിന് 240 രൂപയുമാണ് സ്വർണത്തിന് കുറഞ്ഞത്. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,680 രൂപയുമാണ്.

വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്‌ക്ക് ഒരു രൂപ ഉയർന്ന് 78 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *