കേരള കൺസ്യൂമർ ഫെഡറേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട് : സി എഫ്കെ നേത്യ സമ്മേളനവും കോഴിക്കോട് നടന്നു. കേരള കൺസ്യൂമർ ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. സമസ്ത മേഖലകളിലും വിലക്കയറ്റം കൊണ്ട് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ വീണ്ടും കറന്റ് ചാർജ് വർദ്ധിപ്പിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സക്കറിയ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തുറയൂർ സ്വാഗതം പറഞ്ഞു.പി.അബ്ദുൾ മദീദ്, എം.സി.തോമസ്, ടി പി എം റിയാസ് എന്നിവർ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി സന്തോഷ് തുറയൂർ(പ്രസിഡന്റ്) ബി.വി ആഷിർ(സെക്രട്ടറി) ടി.വി.എം റിയാസ് ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്മാരായി അസീസ് കോടംബാട്ടിൽ, ഫഹദ് മായനാട്, എം.പി. വേണുഗോപാൽ, എം.എ അശോകൻ , ബി. സുനിൽകുമാർ കൊയിലാണ്ടി. സെക്രട്ടറിമാരായി ഭാസ്കരൻ നരിക്കുനി, ബിജു പാലാഴി, ടി ദേവി, സുഭാഷിണി, എം.പി മുസ്തഫ, ബാവൻകുട്ടി, താമരശ്ശേരി മിഥുൻ, ശ്രീജ കക്കോടി . രക്ഷാധികാരികളായി കെ.ടി. ഗോപാലൻ ,ബാലൻ മീഞ്ഞൽ, അജയകുമാർ , ഭാസ്കരൻ അളകാപുരി, ലീഗൽ അഡ്വൈസറായി അഡ്വ: ഉമ്മറിനെയും തിരഞ്ഞെടുത്തു.

kerala-consumer-federation

Leave a Reply

Your email address will not be published. Required fields are marked *