രാത്രിയിൽ നഗ്നനായെത്തി വീടുകളിൽ കോളിങ് ബെല്ലടിക്കും; താമരശ്ശേരിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാതൻ!

കോഴിക്കോട്: താമരശ്ശേരിയിൽ ജനങ്ങളിൽ ഭീതിപരത്തി അജ്ഞാതൻ. അർദ്ധരാത്രിയിൽ പൂർണനഗ്നനായി വീടുകൾക്ക് മുന്നിലെത്തി കോളിങ് ബെല്ലടിച്ച് കടന്നുകളയുന്നതാണ് ഇയാളുടെ രീതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ.

ഇന്ന് പുലർച്ചെ നാലുമണിയോടെ താമരശ്ശേരി പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലുള്ള വീടുകളിലാണ് പൂർണ നഗ്നനായി മുഖം മറച്ച നിലയിൽ അജ്ഞാതനെത്തിയത്. കോളിങ് ബെല്ലിന്റെ ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ ഇയാൾ വീടിന്റെ ഒരു വശത്തേയ്ക്ക് മാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടു. ഇതോടെ വീട്ടുകാർ നാട്ടുകാരെ വിളിച്ചുക്കൂട്ടി. എന്നാൽ ഇതിനിടെ അജ്ഞാതൻ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോളിങ് ബെല്ലോ അസ്വാഭാവിക ശബ്ദങ്ങളോ കേട്ടാൽ ആരാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വാതിൽ തുറക്കണമെന്നും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.


Unidentified naked man spotted on CCTV in Thamarassery., Intruder rings doorbells at night to terrorize residents., Previous incidents include harassment and theft of personal items., Police and local community have issued a public safety warning., Residents advised to verify identity before opening doors at night.

Leave a Reply

Your email address will not be published. Required fields are marked *