വടകര കരിമ്പനപ്പാലത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് ചരക്കുവാഹനങ്ങള്‍ കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. കരിമ്പനപ്പാലത്ത് പഴയ പെട്രോള്‍ പമ്പിനു സമീപത്തായി ഇന്ന് രാവിലെ ആറേ കാലോടെയാണ് അപകടം. തലശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിലും ഇടിച്ചു.

പിക്കപ്പ്‌ലോറിയുടെ ഡ്രൈവര്‍ സേലം സ്വദേശി രാജുവാണ് മരിച്ചത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും അപകടത്തില്‍പെട്ടവരെ സമീപത്തെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പിക്കപ്പ് ലോറിയുടെ മുന്‍ഭാഗം ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. വടകര പൊലീസ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *