ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

ഗുരുവായൂര്‍ ആനക്കോട്ടയില്‍ കൊമ്പന്‍ ചന്ദ്രശേഖരന്‍റെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. രണ്ടാം പാപ്പാന്‍ എ.ആര്‍.രതീഷ് ആണ് മരിച്ചത്. അപകടകാരിയായ ഒറ്റക്കൊമ്പനെ  25 വര്‍ഷമായി പുറത്തിറക്കിയിരുന്നില്ല. 2ചട്ടം പഠിപ്പിച്ചശേഷം അടുത്തിടെയാണ് എഴുന്നള്ളിച്ച് തുടങ്ങിയത്. ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം.

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെയും ആക്രമണവാസനയുള്ളതിനാലാണ് ആനയെ ആനക്കോട്ടയില്‍ നിന്ന് പുറത്തിറിക്കാതിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *