ബാംഗ്ലൂര്‍: വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്ല്യയുടെയും യുനൈറ്റഡ് ബ്രെവറീസിന്റെയും 159 സ്വത്തുവകകള്‍ തിരിച്ചറിഞ്ഞതായി ബാംഗ്ലൂര്‍ പൊലീസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖേന ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മുമ്ബാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മറ്റ് സ്വത്തുവകകള്‍ തിരിച്ചറിയുന്നതിനായി ബാംഗ്ലൂര്‍ പൊലീസ് കോടതിയോട് കൂടുതല്‍ സമയം തേടി.
മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജൂണ്‍ 22ന് ഹരജി സമര്‍പ്പിച്ചിരുന്നു. ഇത് ഫയലില്‍ സ്വീകരിച്ച കോടതി മല്ല്യയോട് ആഗസ്റ്റ് 27ന് ഹാജരാവണമെന്ന് കാണിച്ച് ജൂണ്‍ 30ന് സമന്‍സ് അയച്ചിരുന്നു.

ബാങ്ക് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകള്‍ നടന്നാല്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും മല്ല്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *