തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് നഴ്‌സിംഗ് കോളേജുകളുടെ വികസനത്തിന് 89.5 ലക്ഷത്തിന്റെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജ് 14,52,404 രൂപ, ആലപ്പുഴ ഗവ. നഴ്‌സിംഗ് കോളേജ് 15 ലക്ഷം, എറണാകുളം ഗവ. നഴ്‌സിംഗ് കോളേജ് 20 ലക്ഷം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് 40 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

നഴ്‌സിംഗ് ഫൗണ്ടേഷന്‍ ലാബ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിംഗ് ലാബ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് ലാബ്, മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ലാബ്, അഡ്വാന്‍സ് ക്ലിനിക്കല്‍ ലാബ് എന്നിവിടങ്ങളിലെ വിവിധ സാമഗ്രികള്‍ വാങ്ങാനായി 5,52,404 രൂപയും ലൈബ്രറി ബുക്കുകള്‍, പരീക്ഷാ ഹാളുകള്‍, പീഡിയാട്രിക് ലാബ്, മെഡിക്കല്‍ സര്‍ജിക്കല്‍ ലാബ്, ന്യൂട്രീഷന്‍ലാബ്, കമ്മ്യൂണിറ്റി ലാബ്, ലൈബ്രറി, ക്ലാസ് റൂം, ഫാക്വല്‍റ്റി റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സാധനങ്ങള്‍ വാങ്ങാനായി ഒന്പത് ലക്ഷവും ഉള്‍പ്പെടെ 14,52,404 രൂപ രൂപയാണ് തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജിന് അനുവദിച്ചത്.

നഴ്‌സിംഗ് ലാബ്, അഡ്വാന്‍സ്ഡ് നഴ്‌സിംഗ് സ്‌കില്‍ലാബ്, മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ലാബ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് ലാബ്, ന്യൂട്രീഷന്‍ലാബ്, ചെല്‍ഡ് ഹെല്‍ത്ത് നഴ്‌സിംഗ് ലാബ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് 15 ലക്ഷം അനുവദിച്ചത്.

നഴ്‌സിംഗ് ലേഡീസ് ഹോസ്റ്റലിന്റെ മെയിന്റനന്‍സ് ജോലി, നഴ്‌സിംഗ് കോളേജിന്റെ മുന്‍ഭാഗം മോടി പിടിപ്പിക്കുക, വാഹന പാര്‍ക്കിംഗ് സ്ഥാപിക്കുക തുടങ്ങിയവയ്ക്കാണ് എറണാകുളം മെഡിക്കല്‍ കോളേജിന് 20 ലക്ഷം രൂപ നല്‍കിയത്. എറണാകുളം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഭാഗമായി 33 അദ്ധ്യാപക തസ്തികകളും 12 അനദ്ധ്യാപക തസ്തികകളും സൃഷ്ടിച്ചിരുന്നു.

കോഴിക്കേട് ഗവ. നഴ്‌സിംഗ് കോളേജിന്റേയും അനുബന്ധ റോഡിന്റേയും സംരക്ഷണം ഉറപ്പാക്കാന്‍ പി.ഡബ്ലി.യു.ഡി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 40 ലക്ഷം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *