ആഞ്ഞുവീശി കാറ്റ്; ബെവ്‌കോ ഔട്ട്ലെറ്റില്‍ 1000ത്തോളം മദ്യക്കുപ്പികള്‍ വീണുടഞ്ഞു, വന്‍ നഷ്ടം, സംഭവം കൊച്ചിയില്‍

കൊച്ചി: ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വന്‍ നാശനഷ്ടം. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് ശക്തമായ കാറ്റ് വീശിയതോടെ കനത്ത നാശനഷ്ടം ഉണ്ടായത്.

ആഞ്ഞുവീശിയ കാറ്റില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ അലമാരയില്‍ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികള്‍ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ ചില്ലുകള്‍ തകര്‍ന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴെ വീണു.

ഇന്ന് വൈകിട്ട് കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് ഉണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകള്‍ പലയിടത്തും തകര്‍ന്നത് വൈദ്യുതി തടസപ്പെടാന്‍ കാരണമായി. ഇന്‍ഫോപാര്‍ക്കിന് സമീപം എക്‌സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്.

Leave a Reply

Your email address will not be published. Required fields are marked *