എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആണ്‍സുഹൃത്ത്: 23 കാരന്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ 23കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഹാസന്‍ ജില്ലയിലാണ് സംഭവം നടന്നത്. 21കാരിയായ സുചിത്രയെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ തേജസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരേ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു തേജസും സുചിത്രയും. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. സംഭവദിവസം വഴക്കിട്ടതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തേജസ് തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു, എന്നാണ് പോലീസ് റിപ്പോര്‍ട്ട്. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *