പെരിന്തല്‍മണ്ണ: യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് കടലൂര്‍ കാട്ടുമണ്ണാര്‍കോവില്‍ സ്വദേശി ജയചന്ദ്രന്‍ എന്ന ചന്ദ്രുവിനെ(36)യാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒമ്പതാംതിയ്യതി പുലര്‍ച്ചെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ രണ്ടുമാസത്തോളമായി പാതായ്ക്കരയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. സംഭവ ദിവസം മദ്യപിച്ചാണ് ചന്ദ്രു എത്തിയത്.

തുടര്‍ന്ന് ഭാര്യയെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശേഷം യുവതിയെ വീടിനുള്ളില്‍ പൂട്ടിയിട്ട് രക്ഷപ്പെടുകയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.

arrest | bignewslive

മുറിയില്‍ നിന്നും യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ക്വാറി തൊഴിലാളിയായിരുന്ന ചന്ദ്രു ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *