മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് ചെളിയിൽ കുടുങ്ങി; കെട്ടിവലിച്ചും തള്ളിക്കയറ്റിയും നാട്ടുകാരും പോലീസും

മാനന്തവാടി (വയനാട്) ∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് വയനാട് മാനന്തവാടിയിൽ ചെളിയിൽ പുതഞ്ഞു. നവകേരള സദസ്സ് സംഘടിപ്പിച്ച വേദിക്കരികിലാണ് അതിസുരക്ഷാ സംവിധാനങ്ങളുള്ള ബസ് കുടുങ്ങിയത്. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിലാണ് സംഭവം. കഴിഞ്ഞ രാത്രി പെയ്ത മഴയേത്തുടർന്നാണ് ഇവിടെ ചെളി നിറഞ്ഞത്.

മന്ത്രിമാർ ബസിൽനിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബസ് കുടുങ്ങിയത്. പിന്നാലെ പൊലീസുകാരും നാട്ടുകാരും ചേർന്ന് ബസ് കെട്ടിവലിച്ചും തള്ളിയും പുറകോട്ടു നീക്കുകയായിരുന്നു. പിന്നീട് ഉറപ്പുള്ള പ്രതലത്തിലേക്ക് ബസ് മാറ്റി നിർത്തുകയും പരിപാടിക്കു ശേഷം മന്ത്രിമാരുമായി മടങ്ങുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Leave a Reply

Your email address will not be published. Required fields are marked *