പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി

കൊച്ചി: രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. എറണാകുളം പെരുമ്പാവൂരിൽ നിന്നാണ് സ്കൂൾ വിദ്യാർത്ഥികളായ കുട്ടികളെ കാണാതായത്. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ്.

ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂൾ വിട്ടത്. എന്നാൽ ഏറെ വൈകിയും കുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ വിദ്യാർത്ഥിനികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *