മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലുണ്ടായ തെങ്‌നൗപാല്‍ ജില്ലയിലുണ്ടായ വെടിവെയ്പ്പില്‍ 13 മരണം. ഇന്ന് രാവിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് വെടിവെയ്പ്പുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലെയ്തു വില്ലേജിലാണ് 13 പേരുടെ മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി.

മരിച്ചവര്‍ പ്രദേശവാസികളല്ലെന്നാണ് പ്രാഥമിക നിഗമനം. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്. അതേസമയം പ്രദേശത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സുരക്ഷ സേന പറഞ്ഞു.

2023 മെയ് മാസത്തില്‍ മെയ്തെയ്- കുകി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അക്രമമുണ്ടാകുന്നത് വടക്കുകിഴക്കന്‍ മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. 150 പേരാണ് കലാപത്തിലും പൊലീസ് വെടിവെയ്പ്പിലുമായി കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *