മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഫ്ലാറ്റിൽ മരിച്ച നിലയിൽ; മുറിയിൽനിന്ന് കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: യുവ ഡോക്ടര്‍ തിരുവനന്തപുരത്ത് ഫ്ലാറ്റില്‍ മരിച്ച നിലയില്‍. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാര്‍ത്ഥിനിയാണ് ഡോ. ഷഹാന. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *