നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; പാർട്ടിയിലേക്ക് സ്വീകരിച്ചത് അമിത് ഷാ

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്ര നടൻ ദേവനെ നിയമിച്ചു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് വാർത്താക്കുറുപ്പിൽ ഇക്കാര്യം അറിയിച്ചത്. 2004 ല്‍ കേരള പീപ്പിള്‍സ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച് തുടങ്ങിയ ദേവൻ പിന്നീട് പാര്‍ട്ടിയുമായി ബിജെപിയില്‍ ലയിക്കുകയായിരുന്നു.

കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനത്തിലായിരുന്നു ലയനം. ദേവനെയും പാര്‍ട്ടിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും ദേവൻ പരാജയപ്പെട്ടിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *